എച്ച്‌ഡിഎഫ്‌സി വാഹനവായ്‌പ കുറച്ചു

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 1 ഫെബ്രുവരി 2013 (12:55 IST)
PRO
റിസര്‍വ്‌ ബാങ്ക്‌ അടിസ്‌ഥാനനിരക്ക് കുറച്ച് പ്രഖ്യാപനം നടത്തിയതോടെ വായ്‌പാ കുറയ്‌ക്കാന്‍ എച്ച്‌ഡിഎഫ്‌സി തീരുമാനിച്ചു. വാഹനവായ്‌പകളുടെ പലിശനിരക്ക്‌ കാല്‍ശതമാനം മുതല്‍ കുറയ്‌ക്കും. ഫെബ്രുവരി 1 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

ആര്‍ബിഐ വായപാനയ അവലോകന യോഗത്തിനുശേഷം റിപ്പോനിരക്ക്‌ കാല്‍ശതമാനമായി കുറച്ചിരുന്നു. ഇതോടെയാണ്‌ വാണിജ്യബാങ്കുകളും വാഹന-ഭവന വായ്‌പകള്‍ കുറയ്‌ക്കാന്‍ നിര്‍ബന്ധിതരായത്‌.

കാര്‍, വാണിജ്യാവശ്യത്തിനുള്ള വാഹനങ്ങള്‍ എന്നിവയ്‌ക്കുള്ള വായ്‌പാ പലിശനിരക്ക്‌ കാല്‍ശതമാനമായും ഇരുചക്ര വാഹനങ്ങളുടെ നിരക്ക്‌ അരശതമാനവും കുറയ്‌ക്കും. ഇരുചക്ര വാഹനങ്ങള്‍ക്കു 19.25നും 22.25 ശതമാനത്തിനുമിടയില്‍ പലിശ ഈടാക്കും. കാര്‍ വായ്‌പകളുടെ നിരക്ക്‌ 10.5 മുതല്‍ 11.5 ശതമാനവും ആയിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :