ഉള്ളി തിന്നരുതെന്ന് ഹര്‍ജിക്കാരനോട് സുപ്രീംകോടതി. രാജ്യത്ത് ഉള്ളിയുടെയും മറ്റു പച്ചക്കറികളുടെയും വില നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു കോടതിയുടെ ഈ നിര്‍ദ്ദേശം.
രണ്ടു മാസത്തേക്ക് ഉള്ളി തിന്നാതിരുന്നാല്‍ മതി, വില കുറഞ്ഞോളുമെന്ന് ജസ്റ്റീസ് ബി എസ് ചൗഹാന്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഹര്‍ജിക്കാരനോട് നിര്‍ദ്ദേശിച്ചു. ഇത്തരം ഹര്‍ജികള്‍ പൊതുതാല്‍പര്യ ഹര്‍ജികളുടെ ഗണത്തില്‍ പെടുത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചു.