ഈസ്റ്റ്‌ഇന്ത്യ പെട്രോളിയം ഓഹരികള്‍ക്ക് യുഎസ് കമ്പനി

ലണ്ടന്‍| WEBDUNIA| Last Modified ചൊവ്വ, 23 ഒക്‌ടോബര്‍ 2007 (11:51 IST)

ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണം ആസ്ഥാനമായുള്ള ഈസ്റ്റ് ഇന്ത്യാ പെട്രോളിയം ലിമിറ്റഡ് ഓഹരികള്‍ ഏറ്റെടുക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ തയാറാവുന്നു. അമേരിക്കയിലെ ജനറല്‍ ഇലക്‍ട്രിക് കമ്പനി, ക്രെഡിറ്റ് സൂയിസ്സ് എന്നീ കമ്പനികളാണ് ഈസ്റ്റ് ഇന്ത്യയുടെ ഓഹരികള്‍ വാങ്ങുന്നത്.

ഈസ്റ്റ് ഇന്ത്യ പെട്രോളിയം കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കാനായി രണ്ട് അമേരിക്കന്‍ കമ്പനികളും ചേര്‍ന്നുള്ള ജി.ഐ.പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഗ്ലോബല്‍ ഇന്‍ഫ്രാസ്‌ട്രക്ചര്‍ പാര്‍ട്ട്‌ണേഴ്സ് എന്ന സംയുക്ത സംരംഭം ആണ് ഓഹരികള്‍ വാങ്ങുക.

ഗ്ലോബല്‍ ഇന്‍ഫ്രാസ്‌ട്രക്ചര്‍ പാര്‍ട്ട്‌ണേഴ്സ് ഈസ്റ്റ് ഇന്ത്യാ പെട്രോളിയം കമ്പനിയുടെ 74 ശതമാനം ഓഹരികളാണ് ഏറ്റെടുക്കുക.

ലണ്ടനിലെ സിറ്റി എയര്‍പോര്‍ട്ട്, ഗ്രേറ്റ് യാര്‍മോത്ത് പോര്‍ട്ട് എന്നിവയിലും ജി.ഐ.പി ക്ക് വന്‍ തോതില്‍ ഓഹരി നിക്ഷേപം ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :