മുംബൈ|
JOYS JOY|
Last Modified വെള്ളി, 8 മെയ് 2015 (11:02 IST)
ഓഹരിവിപണി നേട്ടത്തില്‍. മൂന്നു ദിവസത്തെ തകര്‍ച്ചയ്ക്ക് ഒടുവിലാണ് ഓഹരി വിപണി നേട്ടം കൈവരിച്ചിരിക്കുന്നത്.
സെന്‍സെക്‌സ് സൂചിക 383 പോയിന്റ് ഉയര്‍ന്ന് 26982ലും നിഫ്റ്റി 109 പോയന്റ് ഉയര്‍ന്ന് 8166ലുമെത്തി.
1265 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ടാറ്റ മോട്ടോഴ്‌സ്, ഐ സി ഐ സി ഐ ബാങ്ക്, എം ആന്റ് എം, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച് ഡി എഫ് സി തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടത്തിലാണ്.
അതേസമയം, 239 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലാണ് വ്യാപാരം നടക്കുന്നത്. എസിസി, സണ്‍ ഫാര്‍മ, ഹീറോ മോട്ടോര്‍ കോര്‍പ് തുടങ്ങിയവയുടെ ഓഹരികളാണ് നഷ്‌ടത്തില്‍.