ഓഹരി വിപണിയില്‍ മുന്നേറ്റം

സെന്‍സെക്സ് 253 പോയിന്‍റ് മുന്നേറി

മുംബൈ| WEBDUNIA| Last Modified വെള്ളി, 1 ഫെബ്രുവരി 2008 (10:56 IST)

ആഭ്യന്തര ഓഹരി വിപണി സൂചികകളെല്ലാം തന്നെ വെള്ളിയാഴ്ച രാവിലെ സാമാന്യം തരക്കേടില്ലാത്ത മുന്നേറ്റം കുറിച്ചു. വെള്ളിയാഴ്ച രാവിലെ മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 253 പോയിന്‍റ് മുന്നേറ്റമാണ് കാഴ്ചവച്ചത്.

വ്യാഴാഴ്ച വിപണി അവസാനിച്ച സമയത്ത് സെന്‍സെക്സ് 110 പോയിന്‍റ് നഷ്ടത്തിലായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാവിലെ വിപണി ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം സെന്‍സെക്സ് 253.45 പോയിന്‍റ് മുന്നേറി 17,902.16 എന്ന നിലയിലെത്തി.

ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 77.90 പോയിന്‍റ് മുന്നേറി 5,215.35 എന്ന നിലയിലേക്കുയര്‍ന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ് ടെക്നോളജീസ് ഉള്‍പ്പെടെയുള്ള മിക്ക ഹെവി വെയിറ്റ് ഓഹരികളുടെ വിലയില്‍ വെള്ളിയാഴ്ച രാവിലെ മികച്ച വര്‍ദ്ധനവാണുണ്ടായത്.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് 0.5 ശതമാനം കണ്ട് കുറച്ചത് ആഗോള ഓഹരി വിപണിയിലും ഏഷ്യയിലെ പ്രധാന വിപണികളിലും മികച്ച മുന്നേറ്റമായിരുന്നു വ്യാഴാഴ്ച ഉണ്ടാക്കിയത്. എന്നാല്‍ ഇതിന്‍റെ പ്രതിഫലനമൊന്നും ആഭ്യന്തര വിപണിയില്‍ കണ്ടിരുന്നില്ല. വില്‍പ്പന സമ്മര്‍ദ്ദം ഉണ്ടായത് വിപണിയില്‍ നഷ്ടമുണ്ടാക്കുകയും ചെയ്തിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :