മുംബൈ|
WEBDUNIA|
Last Modified വ്യാഴം, 31 ജനുവരി 2008 (13:26 IST)
ആഭ്യന്തര ഓഹരി വിപണിയില്‍ വ്യാഴാഴ്ച രാവിലെയുണ്ടായ വന്‍ തകര്‍ച്ചയില്‍ നിന്ന് ഉച്ചയോടെ മികച്ച തിരിച്ചുവരവ് നടത്തി. മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് ഉച്ചയ്ക്ക് ഒരു മണിയോടെ 160 പോയിന്‍റ് മുന്നേറി.
വിപണി ആരംഭിച്ച് നിമിഷങ്ങള്‍ക്കകം മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 420 പോയിന്‍റ് താഴേക്ക് പോയെങ്കിലും ഉച്ചയ്ക്ക് ഒരു മണിയോടെ 16098 പോയിന്‍റ് മുന്നേറി 17,919.62 എന്ന നിലയിലേക്കുയര്‍ന്നു.
ഈയവസരത്തില്‍ ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 82.45 പോയിന്‍റ് മുന്നേറി 5,250.05 എന്ന നിലയിലേക്കും തിരിച്ചുവന്നു.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അവിടത്തെ ആഭ്യന്തര സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനായി പലിശ നിരക്ക് 0.50 ശതമാനം കണ്ട് കുറച്ചത് ആഗോള ഓഹരി വിപണിയിലും ഏഷ്യന്‍ വിപണിയിലും വ്യാഴാഴ്ച രാവിലെ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നു. എന്നാല്‍ ആഭ്യന്തര വിപണിയില്‍ ഇതിന്‍റെ പ്രതിഫലനം ഉണ്ടായില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
ഐ.റ്റി. രംഗത്തെ ഇന്‍ഫോസിസ് ടെക്നോളജീസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒ.എന്‍.ജി.സി., റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ടാറ്റാ മോട്ടേഴ്സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എച്ച്.ഡി.എഫ്.സി.ബാങ്ക്, എന്‍.റ്റി.പി.സി., ഐ.സി.ഐ.സി.ഐ ബാങ്ക്, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍ എന്നിവയുടെ ഓഹരികളും മികച്ച തിരിച്ചു വരവാണ് വ്യാഴാഴ്ച ഉച്ചയോടെ നടത്തിയത്.