ഓഹരി വിപണി കുത്തനെ ഇടിഞ്ഞു

മുംബൈ| WEBDUNIA| Last Modified ബുധന്‍, 27 ജനുവരി 2010 (10:39 IST)
ബുധനാഴ്ച വ്യാപാരാരംഭത്തില്‍ മുംബൈ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. വ്യാപാരം തുടങ്ങി അര മണിക്കൂറിനകം തന്നെ സെന്‍സെക്സ് 213 പോയിന്‍റ് ഇടിഞ്ഞ് 16567 പോയിന്‍റിലും നിഫ്റ്റി 75 പോയിന്‍റ് നഷ്ടപ്പെടുത്തി 4933 പോയിന്‍റിലുമെത്തി. യുഎസ് വിപണിയിലുണ്ടായ ഇടിവാണ് ആഭ്യന്തര ഓഹരി വിപണികളേയും ബാധിച്ചത്. എന്നാല്‍, ഏഷ്യന്‍ വിപണികളില്‍ മിക്കവയും ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്.

സെന്‍സെക്സിലെ എല്ലാ വിഭാഗങ്ങളിലും ഇന്ന് നഷ്ടം നേരിട്ടു. ബാങ്കിംഗ് ഓഹരികള്‍ക്ക് 1.6 ശതമാനം ഇടിവാണ് വ്യാപാരാരംഭത്തിലുണ്ടായത്. റിയല്‍റ്റി, ഐടി, മെറ്റല്‍, വാഹന ഓഹരികള്‍ ഒരു ശതമാനം നഷ്ടം നേരിട്ടു.

ഐസിഐസിഐ ബാങ്ക്, എസ് ബി ഐ, ഹിന്‍ഡാല്‍കോ, സ്റ്റെര്‍ലിറ്റ്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ് വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡി എല്‍ എഫ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയാണ് വ്യാപാരാരംഭത്തില്‍ നഷ്ടം നേരിട്ട പ്രധാന ഓഹരികള്‍. തിങ്കളാഴ്ച നഷ്ടത്തോടെയായിരുന്നു സെന്‍സെക്സ് വ്യാപാരം അവസാനിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :