സ്മാർട്ട്‌ഫോണുകൾ പകുതിവിലക്ക് വാങ്ങാം, ഫ്ലിപ്കാർട്ടിൽ വിറ്റഴിക്കൽ മേള !

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 19 ഡിസം‌ബര്‍ 2019 (15:20 IST)
സ്മാർട്ട്ഫ്പ്പോണുകൾ വാങ്ങാൻ പ്ലാൻ ചെയ്യുകയാണോ ? എങ്കിൽ മികച്ച അവസരമാണ് ഒരുങ്ങുന്നത്. ഓൺലൈൻ വ്യാപാര സ്ഥാപനമായ ഫ്ലിപ്‌കാർട്ടിൽ ഇയർ എൻഡിങ് വിറ്റഴിക്കൽ മേള ആരംഭിക്കുകയാണ്. ഡിസംബർ 21 മുതൽ 23 വരെയാന് വിറ്റഴിക്കൽ മേള. മേളയുടെ ഭാഗമായി സ്മാർട്ട്ഫോണുകൾ പകുതിയിൽ താഴെ വിലയിൽ സ്വന്തമാക്കാനാകും.

ഓഫറിന്റെ ഭാഗമായി ഐസിഐസിഐ കാർഡ് ഉപയോക്താക്കൾക്ക് 10 ശതമാനം അധിക ഡിസ്കൗണ്ടും, ലഭിക്കും. ഉത്‌പങ്ങൾ ഇഎംഐ ആയി ആണ് പർചേസ് ചെയ്യുന്നത് എങ്കിലും ഈ ഡിസ്‌കൗൺറ്റ് ലഭിക്കും എന്നതാണ് പ്രത്യേകത. എക്സ്‌ചേഞ്ച് ഓഫറുകളും വിറ്റഴിക്കൽ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ആപ്പിൾ, സാംസങ്, ഷഓമി, റിയൽമി, നോക്കിയ, ഒപ്പോ, ഗൂഗിൾ പിക്സല്‍, ഓണർ തുടങ്ങി നിരവധി ബ്രാൻഡുകളുടെ സ്മാർട്ട്‌ഫോണുകൾ ഓഫറിന്റെ ഭാഗമായി വിലക്കുറവിൽ സ്വന്തമാക്കാനാകും. സാംസങ്ങിന്റെ സ്മാർട്ട്ഫോണുകൾക്കാണ് മേളയിൽ ഏറ്റവുമധികം വിലക്കിഴിവ്. ഗ്യാലക്സി എസ്9 പ്ലസ് 29,999 രൂപക്കും ഗ്യാലക്സി എസ്9 27,999 രൂപക്കുമാണ് മേളയിൽ വിൽക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :