ഫ്ലിപ്‌കാർട്ട് വിൽപ്പന പുനരാരംഭിച്ചു, അവശ്യ സാധനങ്ങൾ മാത്രം വിതരണം ചെയ്യും

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 26 മാര്‍ച്ച് 2020 (16:53 IST)
രാജ്യത്ത് ലോക്‌ഡൗൻ പ്രഖ്യാപിച്ചതിന് പിനാലെ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച് ഇ കൊമേഴ്സ് സ്ഥാപനം ഫ്ലിപ്‌കാർട്ട് വിൽപ്പന പുനരാരംഭിച്ചു. പലചരക്ക് ഉത്പന്നങ്ങളും മറ്റു അവശ്യ സാധനങ്ങളും മാത്രമായിരിക്കും ഫ്ലിപ്കാർട്ട് വിതരണം ചെയ്യുന്നതിൽ തടസമുണ്ടാകില്ല എന്ന് സർക്കാർ നൽകിയ ഉറപ്പിനെ തുടർന്നാണ് സേവനം പുനഃസ്ഥാപിച്ചത്.

അവശ്യ സാധനങ്ങൾ വിതരണം തടസങ്ങൾ ഉണ്ടാകില്ല എന്നും ഞങ്ങളുടെ സപ്ലൈ ചെയിനിന്റെയും ഡെലിവറി എക്‌സിക്യൂട്ടീവുകളുടെയും സുരക്ഷിതവും സഞ്ചാരം സാധ്യമാക്കുമെന്നും സർക്കാർ ഉറപ്പു നല്‍കിയിട്ടുണ്ട് എന്നും ഫ്ലി‌പ്‌കാർട്ട് സിഇഒ കല്യാൻ കൃഷ്ണമൂർത്തി വ്യക്തമാക്കി. ഇ കൊമേഴ്സ് സ്ഥാപനമായ ആമസോൺ ആവശ്യ വസ്തുക്കൾ വിതരണം ചെയ്യുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :