കൊറോണ ഭീതിയിൽ തകർന്നടിഞ്ഞ് ഓഹരിവിപണി, 45 മിനിറ്റിനുള്ളിൽ സെൻസെക്‌സിൽ 3,000 പോയന്റിന്റെ ഇടിവ്

അഭിറാം മനോഹർ| Last Modified വെള്ളി, 13 മാര്‍ച്ച് 2020 (10:37 IST)
മഹാമാരി ഓഹരിവിപണിയിലും ആഞ്ഞടിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായുള്ള കനത്ത നഷ്ടത്തിന് ശേഷം വെള്ളിയാഴ്ച്ച ആരംഭിച്ച ഓഹരി വിപണി കുത്തനെയുള്ള ഇടിവോടെയാണ് ആരംഭിച്ചത്. സെൻസെക്‌സ് 3,090 പോയന്റ് നഷ്ടത്തിൽ 30,000ത്തിന് താഴേ വീണു.നിഫ്‌റ്റി 966 പോയന്റ് നഷ്ടത്തോടെ 9,000ത്തിനും താഴെയെത്തി. ഓഹരി‌വിപണിയിലെ കനത്ത നഷ്ടത്തെ തുടർന്ന് 10:20 വരെ വ്യാപരം നിർത്തിവെച്ചു. രൂപയുടെ മൂല്യം 74.40 നിലവാരത്തിലേക്ക് താഴുകയും ചെയ്‌തു.

ബി എസ് ഇയിൽ 88 കമ്പനികളുടെ ഓഹരികൾക്ക് മാത്രമാണ് വിപണിയിൽ നേട്ടമുണ്ടാക്കാനായത്. 1,400 ഓളം ഓഹരികൾ നഷ്ടത്തിലാണ്. ലോവർ സർക്യൂട്ട് ഭേദിക്കുന്നത് കഴിഞ്ഞ 12 വർഷത്തിനിടെ ഇതാദ്യമാണ്.

ബിപിസിഎൽ,ഗെയി‌ൽ,ടെക് മഹീന്ദ്ര,ടിസിഎസ്, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ആക്‌സിസ് ബാങ്ക്, മാരുതി സുസുകി, എസ്ബിഐ, ഐടിസി, ഹിന്‍ഡാല്‍കോ, ബ്രിട്ടാനിയ,കൊട്ടക് മഹീന്ദ്ര ബാങ്ക്,ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളെല്ലാം കനത്ത നഷ്ടത്തിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :