കയ്യും കാലും വാരിയെല്ലുകളും ഒടിയ്ക്കും, തല തകർക്കും, ഭീഷണിയുമായി ബംഗാൾ ബിജെപി അധ്യക്ഷൻ

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 9 നവം‌ബര്‍ 2020 (10:02 IST)
കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനാർജിയെ അനുകൂലിയ്ക്കുന്നവരെ ആക്രമിയ്ക്കും എന്ന ഭീഷണി മുഴക്കി ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്. ശീലങ്ങൾ മാറ്റാൻ തയ്യാറാവാത്ത പക്ഷം കയ്യും കാലും വാരിയെല്ലുകളും ഒടിയ്ക്കുമെന്നും വേണ്ടിവന്നാൽ കൊലപ്പെടുത്തുമെന്നുമായിരുന്നു ബിജെപി അധ്യക്ഷന്റെ ഭീഷണീ. ഹാൽഡിയിൽ നടന്ന റാലിയിലാണ് ഭീഷണി മുഴക്കി ദിലീപ് ഘോഷ് രംഗത്തെത്തിയത്.

'പ്രശ്നക്കാരായ ദീദിയുടെ സഹോദരൻമാർ ആറുമാസത്തിനുള്ളിൽ അവരുടെ ശീലങ്ങളിൽ മാറ്റം വരുത്തണം. അതിന് തയ്യാറല്ല എങ്കിൽ കയ്യും കാലും വാരിയെല്ലുകളും ഒടിയ്ക്കും, തല തകർക്കും പിന്നെ ആശുപത്രികളിലേയ്ക്ക് യാത്ര നടത്തേണ്ടി വരും. അവിടംകൊണ്ടും നിർത്താൻ ഭാവമില്ലെങ്കിൽ ശ്മശാനത്തിലേയ്ക്ക് പോകേണ്ടിവരും.' എന്നായിരുന്നു ദിലീപ് ഘോഷിന്റെ പ്രതികരണം. പശ്ചിമ ബംഗാൾ അടുത്ത വർഷം നിയമസഭാ തെരെഞ്ഞെടുപ്പിലേയ്ക്ക് നീങ്ങാനിരിയ്ക്കേയാണ് ദിലീഷ് ഘോഷിന്റെ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :