അഭിറാം മനോഹർ|
Last Updated:
വെള്ളി, 28 ജനുവരി 2022 (17:33 IST)
ബജറ്റിന് മുന്നോടിയായി നിക്ഷേപകര്‍ കരുതലെടുത്തതോടെ കനത്ത വില്പന സമ്മര്‍ദംനേരിട്ട് വിപണി. ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിനിടെ, തുടക്കത്തിലെ നേട്ടം മുഴുവന്‍ നഷ്ടമായി. ബാങ്ക്,ഓട്ടോ ഓഹരികളാണ് പ്രധാനമായും സമ്മർദ്ദം നേരിട്ടത്.
വ്യാപാരത്തിനിടെ 800ലേറെ പോയന്റ് ഉയര്‍ന്ന സെന്‍സെക്‌സ് 76.71 പോയന്റ് നഷ്ടത്തില്‍ 57,200.23ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 5.50 പോയന്റ് താഴ്ന്ന് 17,104.70ലുമെത്തി.ധനകാര്യം, ഓട്ടോ സൂചികകളാണ് നഷ്ടംനേരിട്ടത്. നിഫ്റ്റി ബാങ്ക് സൂചിക 0.7ശതമാനവും ഓട്ടോ സൂചിക 0.6ശതമാനവും താഴ്ന്നു. അതേസമയം ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കി.