ഓഹരി വിപണി പുതിയ ഉയരങ്ങളില്‍

മുംബൈ| VISHNU.NL| Last Modified ചൊവ്വ, 19 ഓഗസ്റ്റ് 2014 (12:20 IST)
ഇന്ത്യന്‍ ഓഹരി വിപണികള്‍ റെക്കോഡ് ഉയരത്തില്‍ തുടരുന്നു. ചരിത്രത്തിലാദ്യമായി നിഫ്റ്റി നിഫ്റ്റി സൂചിക 7900 ഭേദിച്ചു. 32 പോയന്റ് നേട്ടത്തോടെ 7906ലാണ് നിഫ്റ്റിയില്‍ വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് സൂചിക 117 പോയിന്റിന്റെ നേട്ടത്തോടെ 26508 ലെത്തി.

സെന്‍സെക്സ് ജൂലൈ 25 ന് 26300 ല്‍ എത്തിയതാണ് ഇതിനു മുന്‍പുള്ള റെക്കോര്‍ഡ്. നിഫ്റ്റി ഇതിനു മുന്‍പ് നേടിയ ഏറ്റവും വലിയ ഉയരം ജൂലൈ 25 ന്റെ 7840.95 ആയിരുന്നു. വിദേശ ധന സ്ഥാപനങ്ങള്‍ സജീവമായി രംഗത്തുണ്ടായിരുന്നു. രാജ്യാന്തര എണ്ണ വിലയില്‍ വര്‍ധനയില്ലാത്ത അന്തരീക്ഷവും ശുഭ പ്രതീക്ഷ കൂടാന്‍ കാരണമായെന്നു വിദഗ്ധര്‍ പറയുന്നു. എല്ലാ വിഭാഗം ഒാഹരികളിലും വാങ്ങല്‍ ദൃശ്യമായിരുന്നു.

സെസ സ്റ്റെര്‍ലൈറ്റ് ഓഹരി വില 3.64 ശതമാനം ഉയര്‍ന്നു. എല്‍ ആന്റ് ടി, ഭേല്‍, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, ബിപിസിഎല്‍, ടാറ്റ പവര്‍ തുടങ്ങിയവയും നേട്ടത്തിലാണ്. ടിസിഎസ്, സിപ്ല, ഗെയില്‍, എച്ചഡിഎഫ്‌സി, വിപ്രോ, ഡിഎല്‍എഫ്, ഗ്രാസിം ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളില്‍ നേരിയ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗമുണ്ടാക്കിയ ആവേശം വിപണിക്ക് ഇന്നലെ കരുത്തേകിയിരുന്നു. വിപണിയിലെ ആ കുതിപ്പ് തന്നെയാണ് ഇന്നത്തെയും നേട്ടത്തിന് കാരണമായത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :