മുംബൈ|
VISHNU.NL|
Last Modified ചൊവ്വ, 2 സെപ്റ്റംബര്‍ 2014 (13:44 IST)
ഓരോ ദിവസവും റെക്കൊര്ഡികള് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഓഹരിവിപണിയില്‍ വീണ്ടും ചരിത്ര നേട്ടം. എട്ട് ദിവസത്തെ തുടര്ച്ചയായനേട്ടത്തില് സെന്‍സെക്സ് ചരിത്രം കുറിച്ചു. 147 പോയന്റ് നേട്ടത്തോടെ സെന്‍സെക്സ് 27,000 കടന്നു. ഇതാദ്യമായാണ് സെന്‍സെക്സ് ഇത്രയും ഉയരത്തിലെത്തുന്നത്.
ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സെന്‍സെക്സ് ചരിത്രനേട്ടം കൈവരിച്ചത്. നിഫ്റ്റി 51 പോയന്റ് ഉയര്‍ന്ന് 8079ലെത്തി. 694 ഓഹരികളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. 172 എണ്ണത്തില്‍ നഷ്ടത്തിലും. 21 ഓഹരികള്‍ക്ക് മാറ്റമില്ല.
സിപ്ലയാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഓഹരി വില 3 ശതമാനം ഉയര്‍ന്നു. ഹീറോ, എച്ച്ഡിഎഫ്സി, മാരുതി, ടാറ്റ പവര്‍ തുടങ്ങിയവ നേട്ടത്തിലാണ്. അതേസമയം, ഡോ. റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്സ്, വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലാണ്.
സുസ് ലോണ്‍, ജിന്‍ഡാല്‍ സ്റ്റീല്‍, തെര്‍മാക്സ്, ജെപി പവര്‍, ടാറ്റ കമ്യൂണിക്കേഷന്‍സ്, ടോറന്റ് പവര്‍, ഐഷര്‍ മോട്ടോഴ്സ്, അപ്പോളോ ടയേഴ്സ് തുടങ്ങിയ ഓഹരികളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍വന്ന മെയ് 26 മുതല്‍ 100 ദിവസം ഇന്ത്യന്‍ ഓഹരിവിപണികളുടെ മികച്ച സമയമായിരുന്നു. ഓരോദിവസവും പുതിയ റെക്കോഡുകളിട്ടാണ് വിപണികള്‍ മുന്നേറിയത്. അതേ സമയം രൂപയുടെ മൂല്യത്തില്‍ ചെറിയ ഇടിവുണ്ടായി. ഡോളറിനെതിരെ, കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് നിരക്കായ 60.52ല്‍നിന്ന് 60.58 ആയി മൂല്യം ഇടിഞ്ഞു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് (https://play.google.com/store/apps/details?id=com.webdunia.app&hl=en) ചെയ്യുക. ഫേസ്ബുക്കിലും (https://www.facebook.com/pages/Webdunia-Malayalam/189868854377429?ref=hl) ട്വിറ്ററിലും (https://twitter.com/Webdunia_Mal) പിന്തുടരുക.