മുംബൈ|
VISHNU.NL|
Last Modified ബുധന്‍, 7 മെയ് 2014 (17:31 IST)
ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബോംബെ ഓഹരി വിപണി വില സൂചിക സെന്‍സെക്‌സ് 184.52 പോയന്റ് താഴ്ന്ന് 22,323.90 പോയന്റിലും ദേശീയ ഓഹരി വിപണി വില സൂചിക നിഫ്റ്റി 62.75 പോയന്റ് താഴ്ന്ന് 6,652.55ലും വ്യാപാരം അവസാനിപ്പിച്ചു.
22488.96 പോയിന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 22286.26 വരെയും 6,708.60ല്‍ തുടങ്ങിയ നിഫ്റ്റി 6,642.90ലേക്കും താഴ്ന്നിരുന്നു. ഐ.ടി, വാഹന, ബാങ്കിങ്, മൂലധന സാമഗ്രി, എഫ്.എം.സി.ജി, ലോഹ മേഖലകളിലെ ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി. ഐ.ടി മേഖലയില്‍ ഇന്‍ഫോസിസ് ഓഹരികള്‍ 3 ശതമാനത്തോളം താഴ്ന്നു.
മുന്‍നിര ഓഹരികളില്‍ എച്ച്.സി.എല്‍ ടെക്ക്, ടെക്ക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി, അള്‍ട്രാ ടെക്ക് സിമന്റ്‌സ് എന്നിവയും നഷ്ടം നേരിട്ടവയിൽപ്പെടുന്നു. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ തകര്‍ച്ച പ്രകടമായിരുന്നു.