റെക്കോഡ് നേട്ടം കുറിച്ച് സൂചികകൾ, സെൻസെക്‌സ് 55,430നും നിഫ്റ്റി 16,520നും മുകളിൽ ക്ലോസ്‌ചെയ്തു

അഭിറാം മനോഹർ| Last Modified വെള്ളി, 13 ഓഗസ്റ്റ് 2021 (17:41 IST)
വ്യാപാര ആഴ്‌ച്ചയുടെ അവസാനദിനത്തിൽ റെക്കോഡ് നേട്ടം കുറിച്ച് സെൻസെക്‌സും നിഫ്‌റ്റിയും. ഐടി, മെറ്റൽ, എഫ്എംസിജി ഓഹരികളുടെ കുതിപ്പാണ് വിപണിക്ക് കരുത്തായത്.

സെൻസെക്‌സ് 593.31 പോയന്റ് (1.08%)ഉയർന്ന് 55,437.29ലും നിഫ്റ്റി 164.70 പോയന്റ് (1.01%) നേട്ടത്തിൽ 16,529.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്..ആഗോള വിപണികളിലെ ചലനവും ജൂലായിലെ പണപ്പെരുപ്പ നിരക്കിൽ കുറവുണ്ടായതും സൂചികകൾക്ക് കരുത്തേകി.

ഫാർമ ഒഴികെയുള്ള സെക്ടറൽ സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി സൂചിക ഒരുശതമാനത്തോളം ഉയർന്നു. അതേസസമയം, മിഡ് ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾക്ക് കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :