സെൻസെക്‌സിൽ 329 പോയന്റ് നഷ്ടം, നിഫ്റ്റി വീണ്ടും 17,250ന് താഴെ

അഭിറാം മനോഹർ| Last Modified ബുധന്‍, 15 ഡിസം‌ബര്‍ 2021 (16:42 IST)
കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. നിഫ്‌റ്റി 17250നും താഴെയാണ് ഇന്ന് ക്ലോസ് ചെയ്‌തത്.

പതിവ് പോലെ വിദേശനിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റഴിച്ചതും യുഎസ് ഫെഡറല്‍ റിസര്‍വിന്റെ യോഗതീരുമാനം പുറത്തുവരാനിരിക്കെ നിക്ഷേപകര്‍ കരുതലെടുത്തതുമാണ് വിപണിയെ ബാധി‌ച്ചത്. സെന്‍സെക്‌സ് 329.06 പോയന്റ് താഴ്ന്ന് 57,788.03ലും നിഫ്റ്റി 103.50 പോയന്റ് നഷ്ടത്തില്‍ 17,221.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഓട്ടോ ഒഴികെയുള്ള സൂചികകള്‍ നഷ്ടംനേരിട്ടു. ഐടി, മെറ്റല്‍, റിയാല്‍റ്റി, പൊതുമേഖല ബാങ്ക് സൂചികകള്‍ ഒരുശതമാനംവീതം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6 ശതമാനം നഷ്ടത്തിലും സ്മോൾ ക്യാപ് 0.35 ശതമാനം നഷ്ടത്തിലുമാണ് ക്ലോസ് ചെയ്‌തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :