സൂചികകൾ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു, പൊതുമേഖല ബാങ്ക് ഓഹരികളിൽ കുതിപ്പ്

അഭിറാം മനോഹർ| Last Modified വെള്ളി, 10 ഡിസം‌ബര്‍ 2021 (17:04 IST)
ചാഞ്ചാട്ടത്തിനൊടുവിൽ നേട്ടം നിലനിർത്താനാവാതെ ഓഹരിസൂചികകൾ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 20.46 പോയന്റ് താഴ്ന്ന് 58,786.67ലും നിഫ്റ്റി 5.50ശതമാനം നഷ്ടത്തില്‍ 17,511.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസിലെ പണപ്പെരുപ്പ നിരക്കുകൾ വരാനിരിക്കെ നിക്ഷേപകർ കരുതലെടുത്തതാണ് വിപണിയെ ബാധിച്ചത്. മറ്റ് ഏഷ്യൻ സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്‌തത്.

സെൻ‌സെക്‌സ് സൂചികയിൽ ഏഷ്യൻ പെയ്‌ന്റ്സ് മികച്ച നൃട്ടമുണ്ടാക്കി. എസ്ബിഐ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സ്‌മോള്‍ ക്യാപ് സൂചിക 0.8ശതമാനവും മിഡ് ക്യാപ് 0.3ശതമാനവും ഉയര്‍ന്നു. റിയാല്‍റ്റി, പൊതുമേഖല ബാങ്ക് സൂചികകള്‍ മൂന്നുശതമാനം നേട്ടമുണ്ടാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :