സെൻസെക്‌സിൽ 936 പോയന്റിന്റെ കുതിപ്പ്: നിഫ്റ്റി 16,850ന് മുകളിൽ ക്ലോസ് ചെയ്‌തു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 14 മാര്‍ച്ച് 2022 (16:23 IST)
തുടർച്ചയായ അഞ്ചാം ദിവസവും സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്‌തു.‌മൊത്തവില പണപ്പെരുപ്പം ഉയർന്നിട്ടും രാജ്യത്തെ സൂചികകൾ മികച്ച നേട്ടമുണ്ടാക്കി.റഷ്യ-യുക്രൈന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട പുതിയ ചര്‍ച്ചകളില്‍ നിക്ഷേപകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്.

സെൻസെക്‌സ് 936 പോയന്റ് ഉയര്‍ന്ന് 56,486ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 241 പോയന്റ് നേട്ടത്തില്‍ 16,871ലെത്തി. നാലു ശതമാനം ഉയർന്ന ഇൻഫോസിസാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയത്.നിഫ്റ്റി ബാങ്ക്, ധനകാര്യ സേവനം, ഐടി സൂചികകള്‍ രണ്ടുശതമാനംവീതം ഉയര്‍ന്നു. റിയാൽറ്റി സൂചിക രണ്ട് ശതമാനം നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :