1. വാര്‍ത്താലോകം
  2. ധനകാര്യം
  3. ഓഹരി വിപണി
  4. Sensex rise by 445 points

സെൻസെക്‌സ് 446 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്‌തു, നിഫ്റ്റി വീണ്ടും 17,800 മറികടന്നു

സെൻസെക്‌സ്
തുടക്കത്തിലെ നഷ്ടത്തിൽ നിന്ന് മികച്ച നേട്ടത്തിലേക്ക് കുതിച്ച് സൂചികകൾ. നിഫ്റ്റി വീണ്ടും 17,800 മറികടന്നു. വ്യാപാര ആഴ്ചയിൽ രണ്ടാമത്തെ ദിവസവും വിപണി നേട്ടമുണ്ടാക്കി.സെൻസെക്സ് 445.56 പേയന്റ് ഉയർന്ന് 59,744.88 ലും നിഫ്റ്റി 131 പോയന്റ് നേട്ടത്തിൽ 17,822.30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
എനർജി, ഐടി, ഓയിൽ ആൻഡ് ഗ്യാസ്, പവർ സൂചികകൾ 1-3 ശതമാനം ഉയർന്നു. റിയൽറ്റി, ഫാർമ, പൊതുമേഖലബാങ്ക് തുടങ്ങിയ കമ്പനികളിലും നിക്ഷേപ താൽപര്യം പ്രകടമായി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.3ശതമാനവും സ്‌മോൾ ക്യാപ് 0.7ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ബിജെപി സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു, കെ സുരേന്ദ്രൻ അധ്യക്ഷനായി തുടരും