തുടർച്ചയായ നാലാം ദിനവും നഷ്ടത്തിലായി സൂചികകൾ,സെൻസെക്‌സ് 360 പോയന്റ് താഴ്‌ന്നു, നിഫ്റ്റി ക്ലോസ് ചെയ്‌തത് 17,600ന് താഴെ

അഭിറാം മനോഹർ| Last Modified വെള്ളി, 1 ഒക്‌ടോബര്‍ 2021 (16:34 IST)
വ്യാപാര ആഴ്‌ച്ചയിൽ തുടർച്ചയായ നാലാം ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു.സെൻസെക്‌സ് 360.78 പോയന്റ് നഷ്ടത്തിൽ 58,765.58ലും നിഫ്റ്റി 86.20 പോയന്റ് താഴ്ന്ന് 17,532ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്

റിയാൽറ്റി, ബാങ്ക്, ഐടി ഓഹരികളാണ് വില്പന സമ്മർദംനേരിട്ടത്. ഫാർമ, മെറ്റൽ, പൊതുമേഖല ബാങ്ക്, എനർജി ഓഹരികളിൽ നിക്ഷേപക താൽപര്യം പ്രകടമായി.ബിഎസ്ഇ മിഡ്ക്യാപ്
0.2 ശതമാനം താഴ്ന്നപ്പോള്‍ സ്‌മോള്‍ക്യാപ് സൂചിക 0.3 ശതമാനം ഉയര്‍ന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :