മുംബൈ|
JOYS JOY|
Last Modified തിങ്കള്‍, 5 ഒക്‌ടോബര്‍ 2015 (09:45 IST)
ഓഹരിവിപണി നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 232 പോയിന്റ് നേട്ടമുണ്ടാക്കി 26453ല്‍ എത്തി. നിഫ്റ്റി 58 പോയിന്റ് ഉയര്‍ന്ന് 8009ലുമെത്തി.
494 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തില്‍ വ്യാപാരം തുടങ്ങി. അതേസമയം,
84 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലാണ്.
ഐ സി ഐ സി ഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ഹീറോ, ഹിന്‍ഡാല്‍കോ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി. അതേസമയം, മാരുതി, ഇന്‍ഫോസിസ് തുടങ്ങിയവയുടെ ഓഹരികള്‍ നഷ്‌ടത്തിലാണ്.
രൂപയുടെ മൂല്യത്തിലും നേട്ടമുണ്ടായി. 26 പൈസയുടെ നേട്ടത്തില്‍ ഡോളറിനെതിരെ 65.25 ആയി രൂപയുടെ മൂല്യം.