ഓഹരി സൂചികകള്‍ നഷ്ടത്തില്‍

 ഓഹരി സൂചിക , സെന്‍സെക്‌സ് , ഓഹരി സൂചികകള്‍  , നിഫ്റ്റി
മുംബൈ| jibin| Last Modified ചൊവ്വ, 12 മെയ് 2015 (09:57 IST)
ഓഹരി സൂചികകള്‍ നഷ്ടത്തില്‍. രണ്ടു ദിവസത്തെ അവധിക്ക് തിങ്കളാഴ്‌ച വിപണി ആരംഭിച്ചപ്പോള്‍ നേട്ടത്തിലായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്‌ച സെന്‍സെക്‌സ് സൂചിക 252 പോയന്റ് താഴ്ന്ന് 27254ലും നിഫ്റ്റി 81 പോയന്റ് താഴ്ന്ന് 8242ലുമാണ് വ്യാപാരം നടക്കുന്നത്.

327 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 626 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഗെയില്‍, കോള്‍ ഇന്ത്യ, ഡോ റെഡ്ഡീസ് ലാബ്, വിപ്രോ, ഐടിസി തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, എല്‍ആന്റ്ടി, വേദാന്ത, എംആന്റ്എം, എസ്ബിഐ തുടങ്ങിയവ നഷ്ടത്തിലുമാണ്. രൂപയുടെ മൂല്യത്തില്‍ നേരിയ കുറവുണ്ടായി. ഡോളറിനെതിരെ 64.11ആണ് മൂല്യം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :