വിപണി നഷ്ടത്തോടെ അവസാനിച്ചു

   സെന്‍സെക്‌സ് , വിപണി , നിഫ്റ്റി, വിപണി
മുംബൈ| jibin| Last Modified വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (17:03 IST)
തുടര്‍ച്ചയായി ഒമ്പതുദിവസം കുതിച്ച വിപണി വില്പന സമ്മര്‍ദ്ദത്തെതുടര്‍ന്ന് നഷ്ടത്തിലായി. വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍തന്നെ വില്പന സമ്മര്‍ദ്ദം പ്രത്യക്ഷമായിരുന്നു.

സെന്‍സെക്‌സ് നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. ഒരവസരത്തില്‍ സൂചിക 27000ത്തിന് താഴെപോയി. 54.01 പോയന്റ് നഷ്ടത്തില്‍ 27085ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 18 പോയന്റ് താഴ്ന്ന് 8,095.95ലെത്തി.

ഭേല്‍, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ഗെയില്‍ തുടങ്ങിയവയാണ് നഷ്ടത്തിലായത്. അതേസമയം, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, എന്‍ടിപിസി, എച്ച്ഡിഎഫ്‌സി, എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ ലാഭത്തിലായിരുന്നു. ബിഎസ്ഇ മിഡ് ക്യാപ് 0.75ശതമാനവും സ്‌മോള്‍ ക്യാപ് ഒരു ശതമാനവും താഴ്ന്നു.

റിയാല്‍റ്റി, മൂലധന സാമഗ്രി, ലോഹം, ഓയില്‍ ആന്റ് ഗ്യാസ്, ഊര്‍ജം, ഐടി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും സമ്മര്‍ദ്ദത്തിലായത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :