ടീം ഡയറക്ടറായി രവിശാസ്ത്രി തുടരും

 രവിശാസ്ത്രി , ഇന്ത്യ , ക്രിക്കറ്റ് , മുംബൈ , ലോകകപ്പ്
മുംബൈ| jibin| Last Modified ശനി, 27 സെപ്‌റ്റംബര്‍ 2014 (10:28 IST)
2015 ഏകദിന ലോകകപ്പ് വരെ രവിശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡയറക്ടറായി തുടരുമെന്ന് ബിസിസിഐ. രവിശാസ്ത്രിയെ കൂടാതെ സഹപരിശീലകരായ സഞ്ജയ് ബംഗര്‍, അരുണ്‍, ശ്രീധര്‍ എന്നിവരും ലോകകപ്പ് വരെ തുടരാന്‍ ധാരണയായി.

ചെന്നൈയില്‍ ചേര്‍ന്ന ബിസിസിഐ പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇവരുമായുള്ള കരാര്‍ നീട്ടാന്‍ ധാരണയായത്. എന്‍ ശ്രീനിവാസനെ അധ്യക്ഷ സ്ഥാനത്ത് നിന്ന നീക്കിയ സുപ്രീം കോടതി നടപടിയുടെ പശ്ചാത്തലത്തില്‍ ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗം നവംബര്‍ മുപ്പതിലേക്ക് മാറ്റാനും യോഗത്തില്‍ തീരുമാനമായി. സെപ്തംബര്‍ 30 ന് നടക്കേണ്ട വാര്‍ഷിക ജനറല്‍ ബോര്‍ഡി യോഗമാണ് മാറ്റിവെച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :