മുംബൈ|
VISHNU N L|
Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (11:40 IST)
ഓഹരി വിപണിയില്‍ വന്‍ നഷ്ടം. സെന്‍സെക്സ് 500 പോയിന്റോളം ഇടിഞ്ഞു. നിഫ്റ്റി 140 പോയിന്റ് ഇടിഞ്ഞ് 7660ല്‍ വ്യാപാരം നടക്കുന്നു.
വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 481 പോയന്റ് ഇടിഞ്ഞ് 25283ലെത്തി. മുംബൈ സൂചികയും ദേശീയ സൂചികയും ഇന്നു രാവിലെ നേട്ടത്തോടെയാണു തുടങ്ങിയതെങ്കിലും പിന്നീടു നഷ്ടത്തിലേക്കു കൂപ്പുകുത്തുകയായിരുന്നു. ബാങ്കിങ് ഓഹരികളിലാണ് ഇന്നും തിരിച്ചടിയുണ്ടായിരിക്കുന്നത്.
1503 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 253 ഓഹരികള്‍ നേട്ടത്തിലുമാണ്. സെന്‍സെക്‌സില്‍ സിപ്ലയും വിപ്രോയുംമാത്രമാണ് നേട്ടത്തിലുള്ളത്. വേദാന്ത, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക് തുടങ്ങിയവയെല്ലാം നഷ്ടത്തിലാണ്.
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കു കൂട്ടിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ഏഷ്യന്‍ വിപണികളെ സ്വാധീനിച്ചതാണ് ഇന്നു വിപണി ഇടിയാന്‍ കാരണമായത്. ഇന്നു പുറത്തുവരുന്ന ജോബ് ഡാറ്റയെ അടിസ്ഥാനമാക്കിയാകും ഫെഡറല്‍ റിസര്‍വ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഈ ആശങ്ക ആഗോള ഓഹരി വിപണികളിലും നിലനില്‍ക്കുന്നുണ്ട്.