മുംബൈ|
jibin|
Last Modified തിങ്കള്‍, 20 ഏപ്രില്‍ 2015 (10:31 IST)
രണ്ടു ദിവസത്തെ അവധിക്ക് ശേഷം ആരംഭിച്ച ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടങ്ങി. സെന്‍സെക്‌സ് സൂചിക 58 പോയന്റ് നഷ്ടത്തോടെ 28383ലും നിഫ്റ്റി 26 പോയന്റ് താഴ്ന്ന് 8579ലുമാണ് വ്യാപാരം നടക്കുന്നത്. 506 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 532 ഓഹരികള്‍ നഷ്ടത്തിലുമാണ്.
എന്‍എംഡിസിയാണ് കൂടുതല്‍ നഷ്ടത്തില്‍. ഓഹരി വിലയില്‍ നാല് ശതമാനത്തോളം നഷ്ടമുണ്ടായി. എല്‍ആന്റ്ടി, ഭാരതി എയര്‍ടെല്‍, ടിസിഎസ്, എംആന്റ്എം, സെസ സ്‌റ്റെര്‍ലൈറ്റ്, ഐഡിയ, ഇന്‍ഡസ് ഇന്റ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, അംബുജ സിമെന്റ് തുടങ്ങിയവയും നഷ്ടത്തിലാണ്. അതേസമയം, സണ്‍ ഫാര്‍മ, എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഗെയില്‍, ലുപിന്‍ തുടങ്ങിയവ നേട്ടത്തിലുമാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.