മുംബൈ|
jibin|
Last Modified വ്യാഴം, 19 മാര്‍ച്ച് 2015 (11:24 IST)
യുഎസ് ഫെഡ് റിസര്‍വ് തിരക്കിട്ട് നിരക്കുകള്‍ കൂട്ടിയേക്കില്ലെന്ന പ്രസ്താവന സൂചികകള്‍ക്ക് കരുത്തായി. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 340 പോയന്റ് ഉയര്‍ന്ന് 28963ലും 97 പോയന്റ് ഉയര്‍ന്ന്
നിഫ്റ്റി സൂചിക 8783ലുമെത്തി. കഴിഞ്ഞ മൂന്നു ദിവസവും നഷ്ടത്തിലായിരുന്ന വിപണികള്‍ വലിയ തിരിച്ചുകയറ്റമാണ് നടത്തിയത്.
സെന്‍സെക്സിലെ മുന്നേറ്റത്തിന് സമാനമായ നേട്ടം ദേശീയ സൂചിക നിഫ്റ്റിയിലും പ്രകടമാണ്. നിഫ്റ്റി
90.80 പോയിന്റ് ഉയര്‍ന്ന് 9776.70 എന്ന നിലയിലെത്തി. ആഗോള വിപണികളിലെ മുന്നേറ്റമാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്. യുഎസ് ഫെഡറല്‍ റിസര്‍വ് അടുത്തൊന്നും നികുതി കൂട്ടില്ലെന്ന പ്രതീക്ഷയിലാണ് ആഭ്യന്തര വിപണികളും ഉയര്‍ന്നത്.
617 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 102 ഓഹരികള്‍ നഷ്ടത്തിലുമാണ്. ബാങ്ക്, മൂലധന സാമഗ്രി, ഓട്ടോ, ഫാര്‍മ, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടത്തിലാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.