Sensex Crash: ബിജെപിക്ക് അടികിട്ടിയപ്പോള്‍ ഓഹരി വിപണിക്ക് നഷ്ടമായത് 26 ലക്ഷം കോടി!, സെന്‍സെക്‌സ് കൂപ്പുകുത്തിയത് 4,000 പോയന്റ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 4 ജൂണ്‍ 2024 (12:51 IST)
എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്നും വ്യത്യസ്തമായി ബിജെപിക്ക് തിരിച്ചടിയേറ്റതോടെ ഓഹരിവിപണിയില്‍ വമ്പന്‍ തിരിച്ചടി. ഇന്നലെ എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ സ്വാധീനഫലമായി ഓഹരി വിപണി ശക്തമായി മുന്നേറ്റം കാഴ്ചവെച്ചപ്പോള്‍ ഇന്ന് വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ വന്നുതുടങ്ങിയതോടെ തന്നെ വന്‍ തകര്‍ച്ചയാണ് വിപണിക്കുണ്ടായത്. ഇന്നലെ റെക്കോര്‍ഡുകള്‍ ഭേദിച്ച് രണ്ടായിരത്തോളം പോയിന്റാണ് സെന്‍സെക്‌സ് നേടിയതെങ്കില്‍ ഇന്ന് നാലായിരം പോയിന്റാണ് ഇടിഞ്ഞത്.


നിലവിലെ ലീഡ് നിലയില്‍ ബിജെപിക്ക് ഒറ്റയ്ക്ക് മന്ത്രിസഭയുണ്ടാക്കാനുള്ള ഭൂരിപക്ഷമില്ല. എന്‍ഡിഎ മുന്നണിക്ക് ഒന്നിച്ച് 290 സീറ്റുകളാണ് നിലവിലുള്ളത്. സെന്‍സെക്‌സ് 5.35 ശതമാനം ഇടിഞ്ഞ് 72,000ലേക്ക് എത്തി. നിഫ്റ്റി ആയിരത്തില്‍പ്പരം പോയിന്റാണ് ഇടിഞ്ഞത്. രണ്ട് വര്‍ഷത്തിനിടെ ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണ് നിഫ്റ്റി ഇന്ന് സാക്ഷ്യം വഹിച്ചത്. നിക്ഷേപകരുടെ സമ്പാദ്യത്തില്‍ നിന്നും 26 ലക്ഷം കോടി രൂപയാണ് ഇതോടെ ഒഴുകി പോയത്. അദാനി ഗ്രൂപ്പ് ഓഹരികള്‍ക്കാണ് പ്രധാനമായും നഷ്ടമുണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :