നഷ്ടത്തിൽ നിന്ന് കരകയറി ഓഹരിസൂചികകൾ, സെൻസെക്‌സ് 209 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്‌തു

അഭിറാം മനോഹർ| Last Modified വ്യാഴം, 29 ജൂലൈ 2021 (17:26 IST)
മൂന്ന് ദിവസം നീണ്ട സമ്മർദ്ദത്തിൽ നിന്നും പുറത്തുകടന്ന് ഓഹരിവിപണി. ഐടി, മെറ്റൽ, ധനകാര്യ ഓഹരികളുടെ മുന്നേറ്റത്തിൽ നിഫ്റ്റി 15,750ന് മുകളിലെത്തി.സെൻസെക്‌സ് 209.36 പോയന്റ് നേട്ടത്തിൽ 52,653.07ലും നിഫ്റ്റി 69.10 പോയന്റ് ഉയർന്ന് 15,778.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആഗോളവിപണിയിലെ വിൽപന സമ്മർദ്ദത്തിന് അറുതിവന്നതാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചത്. മറ്റ് ഏഷ്യൻ വിപണികളും നേട്ടമുണ്ടാക്കി. ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, എസ്ബിഐ, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

മെറ്റൽ സൂചിക അഞ്ച് ശതമാനമാണ് നേട്ടമുണ്ടാക്കിയത്. ഐടി, പൊതുമേഖല ബാങ്ക് സൂചികകൾ 1-3ശതമാനം ഉയർന്നു.ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.4-0.9ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എഫ്എംസിജി സൂചിക ഒരുശതമാനം നഷ്ടം രേഖപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :