തുടർച്ചയായ മൂന്നാം ദിവസവും നഷ്ടത്തിൽ ക്ലോസ് ചെയ്‌ത് ഓഹരിവിപണി, സെൻസെക്‌സ് 135 നഷ്ടത്തിൽ ക്ലോസ് ചെയ്‌തു

അഭിറാം മനോഹർ| Last Modified ബുധന്‍, 28 ജൂലൈ 2021 (18:43 IST)
വ്യാപാരദിനത്തിന്റെ തുടക്കത്തിൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ സെൻസെക്‌സ് കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ 135 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. നിഫ്‌റ്റി 37.10 പോയന്റ് താഴ്‌ന്ന് 15,709.4ലാണ് വ്യാപാരം അവസാനിച്ചത്.

വ്യാപാരത്തിനിടെ തകർച്ചയിൽനിന്ന് 640 പോയന്റോളം തിരിച്ചുപിടിച്ച് 135.05 പോയന്റ് നഷ്ടത്തിലാണ് സെൻസെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, സിപ്ല, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്.

സെക്ടറുകളിൽ നിഫ്റ്റി മെറ്റൽ, ഐടി സൂചികകളാണ് നേട്ടമുണ്ടാക്കിയത്. ഓട്ടോ, ബാങ്ക്, എനർജി, ഫാർമ സെക്ടറുകൾ സമ്മർദംനേരിട്ടു.ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾക്കും നേട്ടമുണ്ടാക്കാനായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :