നേട്ടമില്ലാതെ വിപണി ക്ലോസ് ചെ‌യ്‌തു, സൺ ഫാർമയ്‌ക്ക് 10 ശതമാനം നേട്ടം

അഭിറാം മനോഹർ| Last Modified വെള്ളി, 30 ജൂലൈ 2021 (16:23 IST)
കഴിഞ്ഞ ദിവസത്തെ നേട്ടം നിലനിർത്താനാവാതെ വ്യാപാരആഴ്‌ചയുടെ അവസാനദിനം ഓഹരി സൂചികകൾ നഷ്ട‌ത്തിൽ ക്ലോസ് ചെയ്‌തു.സെൻസെക്‌സ് 66.23 പോയന്റ് താഴ്ന്ന് 52,586.84ലിലും നിഫ്റ്റി 15.50 പോയന്റ് നഷ്ടത്തിൽ 15,763ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏറെ നേരം സൂചികകൾ നേട്ടത്തിലായിരുന്നുവെങ്കിലും പിന്നീടുണ്ടായ വിൽപന സമ്മർദ്ദമാണ് വിപണിയെ ബാധിച്ചത്. യൂറോപ്യൻ ഓഹരികളിലെ ഇടിവും ചൈനയിലടക്കമുണ്ടായ ഡെൽറ്റ വകഭേദത്തിന്റെ വ്യാപനവും നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തി.

സൺ ഫാർമ, ടെക് മഹീന്ദ്ര, സിപ്ല, ശ്രീ സിമെന്റ്‌സ്, അദാനി പോർട്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഫാർമാ സൂചികകൾ 3.6 ശതമാനം ഉയർന്നു. ഓട്ടോ സൂചിക ഒരുശതമാനം നേട്ടമുണ്ടാക്കി. മെറ്റൽ, ധനകാര്യ ഓഹരികൾ വില്പനസമ്മർദംനേരിട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :