സെൻസെക്സിൽ 413 പോയൻ്റ് നഷ്ടം, നിഫ്റ്റി 17,900ന് താഴെ ക്ലോസ് ചെയ്തു

അഭിറാം മനോഹർ| Last Modified വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (18:18 IST)
ഓഹരിവിപണിയിൽ നഷ്ടം തുടരുന്നു. നിഫ്റ്റി വീണ്ടും 17,900ന് താഴെയെത്തി. നേട്ടത്തോടെയാണ് തുടങ്ങിയെങ്കിലും തുടർച്ചയായ രണ്ടാം ദിവസവും സൂചികകൾക്ക് പിടിച്ചുനിൽക്കാനായില്ല.

സെന്‍സെക്‌സ് 412 പോയന്റ് നഷ്ടത്തില്‍ 59,934ലിലും നിഫ്റ്റി 126 പോയന്റ് താഴ്ന്ന് 17,877.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോളവിപണിയിലെ ദുർബലാവസ്ഥ രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. ഓട്ടോ സൂചികകൾ മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :