അഭിറാം മനോഹർ|
Last Modified ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (16:59 IST)
തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനൊടുവിൽ സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. വ്യാപാരത്തിനിടെ സെൻസെക്‌സ് ആയിരത്തോളം പോയന്റ് ഇടിഞ്ഞെങ്കിലും വ്യാപാര ദിവസത്തിന്റെ അവസാന മണിക്കൂറുകളിൽ വിപണി തിരിച്ച് കയറി 410 പോയന്റ് നഷ്ടത്തിൽ 59,667.60ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 106.50 പോയന്റ് നഷ്ടത്തിൽ 17,748.60 ലുമെത്തി.
അനുകൂലമല്ലാത്ത ആഗോളസാഹചര്യങ്ങൾ കണക്കിലെടുത്ത് നിക്ഷേപകർ വൻതോതിൽ ലാഭമെടുത്തതോടെയാണ് സൂചികകൾ താഴേക്ക് വീണത്.യുഎസ് ബോണ്ട് ആദായവർധനയും ചൈനീസ് വിപണിയിലെ പ്രതികൂലസാഹചര്യങ്ങളുമാണ് ആഗോള വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണമായത്.
റിയൽറ്റി, ഐടി സൂചിക 2-3
ശതമാനം താഴ്ന്നു. മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ നേട്ടമുണ്ടാക്കി.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചിക യഥാക്രമം 0.71 ശതമാനം, 0.62 ശതമാനവും ഇടിഞ്ഞു.