ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്: രൂപയുടെ മൂല്യം കുത്തനെ ഉയർന്നു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 1 ജൂണ്‍ 2020 (15:45 IST)
ഓഹരി വിപണിയിലെ കുതിപ്പ് നേട്ടമാക്കി ഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നു. കഴിഞ്ഞവ്യാപാരദിനത്തില്‍ ഡോളറിനെതിരെ 75.62 നിലവാരത്തിലായിരുന്ന രൂപയുടെ മൂല്യം 75.29 നിലവാരത്തിലേയ്ക്ക് ഉയര്‍ന്നു.രാജ്യം ഘട്ടം ഘട്ടമായി ലോക്ക്ഡൗണിൽ ഇളവുകൾ നൽകുന്നതാണ് വിപണിയിൽ പ്രതിഫലിച്ചത്.

സെന്‍സെക്‌സ് 1000ത്തോളം പോയന്റ് നേട്ടമുണ്ടാക്കി. വെള്ളിയാഴ്ച മൂലധനവിപണിയില്‍ വിദേശ നിക്ഷേപകര്‍ 1,460.71 കോടിയുടെ നിക്ഷേപമാണ് നടത്തിയത്. ജൂൺ എട്ട് മുതൽ മാളുകളും റെസ്റ്റോറന്റുകളും ആരാധനാലയങ്ങളും തുറന്നുകൊണ്ട് ഘട്ടം ഘട്ടമായി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള സർക്കാർ നീക്കമാണ് വിപണിയിലെ ഉണർവിന് കാരണംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :