റെഡ്മിയുടെ ഇയർബഡ്സ് S ഇന്ത്യൻ വിപണിയിൽ, വില 1799 രൂപ !

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 27 മെയ് 2020 (12:08 IST)
റെഡ്മിയുടെ ട്രൂ വയർലെസ് ഇയർബഡ്സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 1,799 രൂപ മാത്രമാണ് ഇയർബഡ്സിന് ഇന്ത്യയിലെ വില. ഇന്ത്യൻ വിപണിയിൽ റിയൽമി ഇയർബഡ്സുകൾക്ക് കടുത്ത മത്സരം തന്നെ റെഡ്മി ഇയർ ബഡ്സ് എസ് തെക്കും. റിയല്‍മീ അടുത്തിടെ പുറത്തിറക്കിയ റിയല്‍മീ ബഡ്സ് എയര്‍ നിയോയേക്കാളും കുറഞ്ഞ വിലയിലാണ് റെഡ്മി എയർബഡ്സ് S വിപണിയിലെത്തിയിരിയ്ക്കുന്നത്.

മെയ് 27 മുതല്‍ ആമസോണിലൂടെയും എംഐ ഡോട്ട്കോം, എംഐ ഹോംസ് എംഐ സ്റ്റുഡിയോസ് എംഐ സ്റ്റോർസ് എന്നിവയിലൂടെയും ഇയർബഡ്സ് വാങ്ങാനാകും. അധികം വൈകാതെ തന്നെ റിടെയിൽ ഷോപ്പുകൾ വഴിയും ഇയർബഡ്സ് വാങ്ങാം. മള്‍ട്ടി ഫങ്ഷന്‍ ബട്ടനോട് കൂടിയാണ് റെഡ്മി ഇയര്‍ബഡ്സ്. സ്മാര്‍ട്ഫോണിന്റെ സഹായമില്ലാതെ തന്നെ കോളുകൾ കൈകാര്യം ചെയ്യാൻ സാധിയ്ക്കും.

മികച്ച ഗെയ്മിങ് അനുഭവം നൽകുന്നതിനായി. ഡെഡിക്കേറ്റഡ് ഗെയിം മോഡ് നൽകിട്ടുണ്ട്. ഓഡിയോയിൽ ഇത് ലാഗ് ഒഴിവാക്കും. ബ്ലൂടൂത്ത് 5.0 കണക്ടിവിറ്റിയുമായാണ് ഇയർബഡ്സിൽ ഉള്ളത്. ഒറ്റ ചാര്‍ജില്‍ 12 മണിക്കൂര്‍ വരെ ഇയർബഡ്സ് ഉപയോഗിയ്ക്കാനാകും. 4.1 ഗ്രാം മാത്രമാണ് ഇയര്‍ബഡ്സിന്റെ ഭാരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :