സ്വകാര്യ ട്രെയിനുകൾ 2023ൽ, ആദ്യ ഘട്ടത്തിൽ 23 എണ്ണം

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 20 ജൂലൈ 2020 (12:42 IST)
2023ഓട് കൂടി ഇന്ത്യയിൽ 12 സ്വകാര്യ ട്രെയിനുകൾ ഓടി തുടങ്ങുമെന്ന് റിപ്പോർട്ട്. ആദ്യഘട്ടമായി 2023ൽ 12 സ്വകാര്യ ട്രെയിനുകളും 2024ൽ രണ്ടാം ഘട്ടമായി 45 ട്രെയിനുകളും ഓടിതുടങ്ങും. 2027ഓടെ ആകെയുള്ള 151 സ്വകാര്യ ട്രെയിനുകളും സർവീസ് ആരംഭിക്കും.

രാജ്യത്തെമ്പാടും 109 ജോഡി റൂട്ടുകളിൽ 151 സ്വകാര്യ ട്രയിനുകൾക്കായി ഈ മാസമാദ്യം റെയിൽവെ പ്രൊപോസലുകൾ ക്ഷണിച്ചിരുന്നു. 30,000 കോടിയുടെ സ്വകാര്യ നിക്ഷേപമാണ് റെയിൽ വേ ഇതിലൂടെ പ്രതീക്ഷിക്കുന്നത്.പദ്ധതി പ്രകാരം 2022-23 കാലത്ത് 12 ട്രെയിനുകളും 2023-24 കാലത്ത് 45 ട്രെയിനുകളുമാണ് ട്രാക്കിലെത്തുക. 2025-26 കാലത്ത് 50 ട്രെയിനുകളും 2026-27 കാലത്ത് 44 ടെയിനുകളും കൂടി സർവീസ് ആരംഭിക്കുന്ന വിധത്തിലാണ് റെയിൽവേയുടെ തീരുമാനം.

160 കിലോമീറ്റർ വരെ വേഗത സാധ്യമാകുന്ന തരത്തിലാവും ട്രെയിനുകളുടെ രൂപകൽപ്പന. സ്വകാര്യ ട്രെയിനുകളിൽ 70 ശതമാനവും ഇന്ത്യയിൽ തന്നെയായിരങ്ക്കും നിർമ്മിക്കുക.ട്രെയിനുകളിൽ ലോക്കോ പൈലറ്റും ഗാർഡും റെയിൽവെയുടെ സ്റ്റാഫായിരിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :