അനുബന്ധ വാര്‍ത്തകള്‍
- ജിഎസ്ടിയെ ഒന്നിച്ചെതിർത്ത് സംസ്ഥാനങ്ങൾ, പെട്രോളിനും ഡീസലിനും ജിഎസ്ടി ഏർപ്പെടുത്തുന്നതിനുള്ള ചർച്ച മാറ്റിവെച്ചു
- 6000 കോടിയോളം കേന്ദ്രത്തിന് പോകും, പെട്രോൾ ഡീസൽ വില ജിഎസ്ടിയിൽ വരുന്നതിനെ എതിർക്കുമെന്ന് ധനമന്ത്രി
- എല്ലാ ജില്ലകളിലും ഓൺലൈൻ വഴി മദ്യം ബുക്ക് ചെയ്യാം: ബെവ്സ്പിരിറ്റുമായി ബെവ്കോ
- സൊമാറ്റോ സഹസ്ഥാപകൻ കമ്പനി വിട്ടു
- പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്താൻ ആലോചന: എതിർക്കുമെന്ന് കേരളം
ഭക്ഷണവിതരണക്കമ്പനികൾക്ക് ജിഎസ്‌ടി ഏർപ്പെടുത്താൻ നിർദേശം: ഓൺലൈൻ ഫുഡിന് വിലയേറും
ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളിൽ നിന്നും ജിഎസ്‌ടി ഈടാക്കാമെന്ന് ജിഎസ്‌ടി കൗൺസിൽ. ഇതോടെ സൊമാറ്റോ, സ്വിഗ്ഗി അടക്കമുള്ള കമ്പനികൾ ഇനി ജിഎസ് ടി നികുതി അടക്കേണ്ടതായി വരും. 2022 ജനുവരി 1 മുതൽ പുതിയ നികുതി പ്രാബല്യത്തിൽ വരും. ഇ-കൊമേഴ്സ് കമ്പനികൾക്ക് സോഫ്ട് വെയർ മാറ്റത്തിന് വേണ്ടിയാണ് സമയം നീട്ടി നൽകുന്നത്.
പല ഹോട്ടലുകളും ജി എസ് ടി അടക്കുന്നില്ലെന്നും പല ഹോട്ടലുകളും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഫിറ്റ്മെന്റ് പാനൽ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. അതേ സമയം അർബുദത്തിനുള്ള മരുന്നുകളുടെ ജിഎസ്‌ടി 12ൽ നിന്നും 5 ശതമാനമാക്കി കുറച്ചു. കൊവിഡ് മരുന്നുകള്‍ക്ക് നല്‍കിയിരുന്ന ഇളവ് ജിഎസ്ടി കൗണ്‍സില്‍ ഡിസംബര്‍ 31 വരെ നീട്ടി.