സെൻസെക്സിൽ 550 പോയൻ്റ് മുന്നേറ്റം, നിഫ്റ്റി 17,500നരികെ ക്ലോസ് ചെയ്തു

അഭിറാം മനോഹർ| Last Modified ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (17:20 IST)
തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്തെ സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 549.62 പോയന്റ് ഉയര്‍ന്ന് 58,960.60ലും നിഫ്റ്റി 175.20 പോയന്റ് 17,487ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആഗോള വിപണികളിലെ മുന്നേറ്റവും അസംസ്കൃത എണ്ണവിലയിൽ ഉണ്ടായ ഇടിവുമാണ് വിപണിക്ക് നേട്ടമാക്കിയത്. സെക്ടറൽ സൂചികകളിൽ എഫ്എംസിജി, ഓട്ടോ,ക്യാപിറ്റൽ ഗുഡ്സ്,പവർ,പൊതുമേഖല ബാങ്ക് എന്നിവ 1-4 ശതമാനം നേട്ടം കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :