Stock market: സെൻസെക്സിൽ 344 പോയൻ്റിൻ്റെ മുന്നേറ്റം, നിഫ്റ്റി 16,000ന് മുകളിൽ ക്ലോസ് ചെയ്തു

അഭിറാം മനോഹർ| Last Updated: വെള്ളി, 15 ജൂലൈ 2022 (18:51 IST)
കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തിന് ശേഷം വിപണിയിൽ ഉണർവ്. അസംസ്കൃത എണ്ണവിലയിലെ ഇടിവും വിദേശ നിക്ഷേപകരുടെ വിൽപ്പനയിൽ കുറവ് വന്നതും നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകി.

സെന്‍സെക്‌സ് 344.63 പോയന്റ് ഉയര്‍ന്ന് 53,760.78ലും നിഫ്റ്റി 110.50 പോയന്റ് നേട്ടത്തില്‍ 16,049.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. രൂപയുടെ മൂല്യം ഇടിയുന്നതും ഐടി കമ്പനികളിലെ പ്രവർത്തനഫലങ്ങളിൽ ഉണ്ടായ ഇടിവും മാർക്കറ്റിൽ ഭീതി നിലനിർത്തുന്നുണ്ട്.

സെക്ടറൽ സൂചികകളിൽ ഓട്ടോ രണ്ട് ശതമാനവും എഫ്എംസിജി,ക്യാപിറ്റൽ ഗുഡ്സ് എന്നിവ ഒരു ശതമാനവും ഉയർന്നു. മെറ്റൽ സൂചിക ഒരു ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും 0.50ശതമാനം വീതം നേട്ടമുണ്ടാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :