നിഫ്റ്റി റെക്കോര്‍ഡ് നേട്ടത്തില്‍

മുംബൈ| jibin| Last Modified ചൊവ്വ, 3 ജൂണ്‍ 2014 (17:46 IST)
വിപണിയില്‍ നിഫ്റ്റി റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി. റിസര്‍വ് ബാങ്കിന്റെ വായ്പാ നയം പുറത്തു വന്നതോടെയാണ് വിപണി കുതിച്ചത്. ഇന്ന് നേട്ടത്തോടെയാണ് വിപണി തുടങ്ങിയത്.

ബോംബെ സ്റ്റോക്ക്
എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 173.74 പോയിന്റ് ഉയര്‍ന്ന് 24.858.74 ലെത്തി റെക്കോര്‍ഡിനൊപ്പമെത്തി. നിഫ്റ്റി 53.35 പോയിന്റ് ഉയര്‍ന്ന് 7415.85 ലുമാണ് വ്യാപരം അവസാനിപ്പിച്ചത്. ഒരവസരത്തില്‍ നിഫ്റ്റി 7424 വരെ എത്തിയിരുന്നു.

തിങ്കളാഴ്ചയും സെന്‍സെക്സ് 500 പോയിന്‍റ് നേട്ടമുണ്ടാക്കിയിരുന്നു. ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, ബെല്‍, കോള്‍ ഇന്ത്യ എന്നീ മുന്‍നിര ഓഹരികള്‍ നേട്ടമുണ്ടാക്കി. ഐടിസി, ഭാരതി എയര്‍ടെല്‍ ഗെയില്‍ എന്നിവ നഷ്ടത്തിലായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :