ഓഹരി വിപണി നഷ്ടത്തോടെ തുടങ്ങി

 സെന്‍സെക്‌സ് , ഓഹരി വിപണി , മാര്‍ക്കറ്റ് , നിഫ്റ്റി
മുംബൈ| jibin| Last Modified ബുധന്‍, 26 ഓഗസ്റ്റ് 2015 (09:32 IST)
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 286 പോയന്റ് താഴ്ന്ന് 25746ലും നിഫ്റ്റി 74 പോയന്റ് ഇടിഞ്ഞ് 7806ലുമെത്തി. ആഗോള വിപണിയിലെ തകര്‍ച്ചതന്നെയാണ് വിപണിയെ ബാധിച്ചത്. 254 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 772 ഓഹരികള്‍ നഷ്ടത്തിലുമാണ്.

സണ്‍ ഫാര്‍മ, എസ്ബിഐ, എച്ച്‌സിഎല്‍ ടെക്, എന്‍എംഡിസി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നേട്ടത്തിലും ബജാജ് ഓട്ടോ, ഐഷര്‍ മോട്ടോഴ്‌സ്, കെയിന്‍ ഇന്ത്യ തുടങ്ങിയവ നഷ്ടത്തിലുമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :