അഭിറാം മനോഹർ|
Last Modified വ്യാഴം, 12 മെയ് 2022 (12:25 IST)
തുടർച്ചയായ അഞ്ചാമത്തെ ദിവസവും നേട്ടത്തിലെത്താനാവാതെ സൂചികകൾ. ആഗോളവിപണിയിലെ ദുർബലാവസ്ഥ രാജ്യത്തെ സൂചികകളെയും ബാധിച്ചതോടെ നിഫ്റ്റി 16,000ന് താഴെയെത്തി. യുഎസിലെ ഏപ്രിൽ മാസത്തിലെ വിലക്കയറ്റ സൂചിക 8.3 ശതമാനമാണ് രേഖപ്പെടുത്തിയത്.
ഇതിനെ തുടർന്ന് സെന്‍സെക്‌സ് 589 പോയന്റ് നഷ്ടത്തില്‍ 53,499ലും നിഫ്റ്റി 169 പോയന്റ് താഴ്ന്ന് 15,997ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏപ്രില്‍ മാസത്തെ രാജ്യത്തെ ഉപഭോക്തൃ വില സൂചിക പ്രകാരമുള്ള പണപ്പെരുപ്പ നിരക്ക് വെള്ളിയാഴ്‌ച്ചയാണ് പുറത്തുവിടുന്നത്.