അഭിറാം മനോഹർ|
Last Modified വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (20:10 IST)
രാജ്യത്തെ വിപണി മൂല്യം നാലുവർഷത്തിനുള്ളിൽ അഞ്ച് ലക്ഷംകോടി ഡോളർ പിന്നിടുമെന്ന് ഗോൾഡ്മാൻ സാക്‌സ്. ഇപ്പോഴത്തെ 3.5 ലക്ഷം കോടി ഡോളറിൽനിന്ന് 3 വർഷം കൊണ്ട് ഈ നേട്ടമുണ്ടാകുമെന്നാണ് ഗോൾഡ്‌മാൻ സാച്ചസിന്റെ വിലയിരുത്തൽ.
നിക്ഷേപകർ വിപണിയിലേക്ക് പണമൊഴുക്കുന്നത് തുടരുമെന്നും ഇത് വഴി നാലുവർഷത്തിനുള്ളിൽ ഇന്ത്യ വിപണിമൂല്യത്തിന്റെ കാര്യത്തിൽ ലോകത്ത് തന്നെ അഞ്ചാമതെത്തുമെന്നുമാണ് ഗോൾഡ്‌മാൻ സാച്ചസ് റിപ്പോർട്ട്. മൂന്നുവർഷത്തിനുള്ളിൽ 400 ബില്യൺ ഡോളർ ഐപിഒവഴി വിപണിയിലെത്തുമെന്നും
ഗോൾഡ്മാൻ സാക്‌സിലെ അനലിസ്റ്റായ സുനിൽ കൗൾ വിലയിരുത്തുന്നു.
ഈവർഷംമാത്രം 10 ബില്യൺ ഡോളറാണ് ഐപിഒവഴി സ്റ്റാർട്ടപ്പുകൾ സമാഹരിച്ചത്. അടുത്ത രണ്ടുവർഷം ഈ മുന്നേറ്റം നിലനിർത്താൻ കമ്പനികൾക്കാകും. 36 മാസത്തിനുള്ളിൽ 150 കമ്പനികളെങ്കിലും വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുമെന്നും ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് വിലയിരുത്തുന്നു.