അഭിറാം മനോഹർ|
Last Modified ബുധന്‍, 5 ഓഗസ്റ്റ് 2020 (11:24 IST)
സ്വർണ്ണവില വീണ്ടും റെക്കോഡ് ഭേദിച്ച് മുന്നോട്ട്. ബുധനാഴ്‌ച 520 രൂപകൂടി ഉയർന്നതോടെ
സ്വർണവില പവന് 40,800 രൂപയായി ഉയർന്നു. ഗ്രാമിന് 65 രൂപകൂടി 5,100 രൂപയിലാണ് ഇപ്പോൾ വിപണനം നടക്കുന്നത്. ജൂലായ് 31നാണ് പവന്റെ വില ആദ്യമായി 40,000 രൂപയായത്. അഞ്ചു ദിവസത്തിനിടെ 800 രൂപയുടെ വർധനവാണ് സ്വർണ്ണവിലയിൽ ഉണ്ടായത്.
ദേശീയ വിപണിയിലും സ്വര്‍ണവില കുതുക്കുകയാണ്. 10 ഗ്രാമിന്റെ വില 54,797 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ ഇതാദ്യമായി സ്വര്‍ണവില ഔണ്‍സിന് 2000ഡോളര്‍ കടന്നു. 0.2ശതമാനം വര്‍ധിച്ച് 2,033.42 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.