ബൈജൂസിൽ വീണ്ടും വിദേശമൂലധനനിക്ഷേപം: ഇത്തവണ 3000 കോടി

ബെംഗളൂരു| അഭിറാം മനോഹർ| Last Modified ചൊവ്വ, 4 ഓഗസ്റ്റ് 2020 (15:59 IST)
ബെംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ടെക്‌നോളജി സ്റ്റാർട്ടപ്പായ ബൈജൂസ് ലേണിംഗ് ആപ്പിൽ വീണ്ടും മൂലധനനിക്ഷേപം. പുതുതായി 3000 കോടി രൂപയുടെ നിക്ഷേപമാണ് ഇസ്രായേലി ശതകോടീശ്വരനായ യൂറി മില്‍നേര്‍ ബൈജൂസിൽ നിക്ഷേപിക്കുക.

പുതിയ വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട് ഈയാഴ്ച അവസാനത്തോടെ കരാറിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ബൈജൂസിന്റെ മൂല്യം 10.5 ബില്യണ്‍ ഡോളര്‍ മറികടക്കും.ഇതോടെ പേ ടിഎം കഴിഞ്ഞാൻ രാജ്യത്തെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ സ്റ്റാർട്ടപ്പാകും ബൈജൂസ്.കഴിഞ്ഞവര്‍ഷം 100 കോടി ഡോളര്‍ സമാഹരിച്ചതിലൂടെ പേ ടിഎം 16 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പായി ഉയര്‍ന്നിരുന്നു. ജനുവരിയില്‍ ടൈഗര്‍ ഗ്ലോബലും ബൈജൂസില്‍ 20 കോടി ഡോളര്‍ നിക്ഷേപം നടത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :