അഭിറാം മനോഹർ|
Last Modified ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (16:49 IST)
10,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് സർക്കാർ വീണ്ടും ഭാരത് ബോണ്ട് ഇടിഎഫ് പുറത്തിറക്കുന്നു.പൊതുമേഖല സ്ഥാപനങ്ങളുടെ കടപ്പത്രങ്ങളിൽ പണംമുടക്കി അതിന്റെനേട്ടം നിക്ഷേപകർക്ക് കൈമാറുകയാണ് ലക്ഷ്യം.
ഇതിന് മുൻപ് രണ്ടുഘട്ടങ്ങളിലായി ഇടിഎഫ് വഴി സർക്കാർ പണം സമാഹരിച്ചിരുന്നു. 2019 ഡിസംബറിൽ 12,400 കോടി രൂപയും 2020 ജൂലായിൽ 11,000 കോടി രൂപയുമാണ് നിക്ഷേപമായെത്തിയത്. ഡിസംബർ അവസാനത്തോടെയാകും മൂന്നാംഘട്ട നിക്ഷേപത്തിനായി ഇടിഎഫ് പുറത്തിറക്കുക. പൊതുമേഖല സ്ഥാപനങ്ങളിലെ ട്രിപ്പിൾ എ-റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലാകും ഇടിഎഫ് നിക്ഷേപം നടത്തുക.ഈഡെൽവെയ്‌സ് അസറ്റ് മാനേജുമെന്റ് കമ്പനിക്കാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല.