സെന്‍സെക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച നിരക്കിലെത്തി

മുംബൈ| WEBDUNIA|
PTI
ഏതാനും വ്യാപാര ദിനങ്ങളായി മികച്ച നേട്ടമുണ്ടാക്കുന്ന ഇന്ത്യന്‍ വിപണിയില്‍ വെള്ളിയാഴ്ചയും മുന്നേറ്റം.

വെള്ളിയാഴ്ച രാവിലെ 102.21 പോയിന്റ് മുന്നേറി 21,266.73ലെത്തിയ ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച നിരക്കിലെത്തി. 2008 ജനുവരി 8ന് രേഖപ്പെടുത്തിയ 21,206.77 ആണ് സെന്‍സെക്സ് ഇതിന് മുന്‍പ് രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക്.

ദേശീയ സൂചിക നിഫ്റ്റി 25.45 പോയിന്റ് നേട്ടത്തില്‍ 6,324.60ലുമെത്തി. ബാങ്കിങ്ങ്, ടെലികോം, ഫാര്‍മ ഓഹരികള്‍ മികച്ച മുന്നേറ്റത്തോടെയാണ് വ്യാപാരം തുടരുന്നത്. മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും മുന്നേറ്റത്തോടെയാണ് വ്യാപാരം തുടരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :