മുംബൈ|
WEBDUNIA|
Last Modified തിങ്കള്‍, 27 ജൂലൈ 2009 (10:52 IST)
കഴിഞ്ഞ ആഴ്ചയിലെ മികച്ച പ്രകടനം ഓഹരി വിപണി ഇന്നും തുടരുന്നു. തിങ്കളാഴ്ച തുടക്ക വ്യാപാരത്തില്‍ ചെറിയ മാന്ദ്യം പ്രകടമായെങ്കിലും പിന്നീട് കുതിക്കുകയായിരുന്നു. സെന്‍സെക്സ് 70 പോയന്‍റ് ഉയര്‍ന്ന് 15,449 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. 15,351 എന്ന നിലയില്‍ വിപണി തുറന്ന് നിമിഷങ്ങള്‍ക്കകം ബി എസ് ജി 15,341 ലേക്ക് താഴ്ന്നിരുന്നു.
സെന്‍സെക്സിലെ സമാന മുന്നേറ്റം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. എന്‍ എസ് ഇ 20 പോയന്‍റ് ഉയര്‍ന്ന് 4588 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.
ഹിന്ദുസ്ഥാന്‍ ലിവര്‍ മൂന്ന് ശതമാനവും ഭാരതി എയര്‍ടെല്‍ രണ്ട് ശതമാനവും മുന്നേറ്റം നടത്തിയപ്പോള്‍ ടാറ്റാ പവര്‍, ഡി എല്‍ എഫ്, റാന്‍ബാക്സി തുടങ്ങി കമ്പനികള്‍ 1.5 ശതമാനവും നേട്ടം കൈവരിച്ചു. അതേസമയം, റിലയന്‍സ് നാലു ശതമാനവും ടാറ്റാ മോട്ടോര്‍സ് ഓഹരികള്‍ മൂന്ന് ശതമാനവും ഇടിഞ്ഞു. ഗെയില്‍, ഹീറോഹോണ്ട, മാരുതി എന്നിവരാണ് നഷ്ടം നേരിട്ട മറ്റു കമ്പനികള്‍.