ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍

മുംബൈ| WEBDUNIA|
ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ തുടരുന്നു. ഇന്നു രാവിലെ സെന്‍സെക്‌സ് 196.82 പോയിന്റ് ഉയര്‍ന്ന് 19317.62 പോയിന്റിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 57.60 പോയിന്റ് നേട്ടത്തോടെ 5793.95 പോയന്റിലാണ് രാവിലെ വ്യാപാരം തുടങ്ങിയത്.

മറ്റ് ഏഷ്യന്‍ വിപണികളും നേട്ടത്തിലാണ്. 19,178.77 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 19,310.62 പോയന്റിലേക്കും 5,755.80ല്‍ തുടങ്ങിയ നിഫ്റ്റി 5,790.55 ലേക്കും ഉയര്‍ന്നു.

മുന്‍നിര ഓഹരികളില്‍ സെസാ ഗോവ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി, ബജാജ് ഓട്ടോ, ഭെല്‍, ഒ എന്‍ ജി സി, ടി സി എസ്, ഡോ റെഡ്ഡീസ് ലാബ്‌സ്, സണ്‍ഫാര്‍മ, റാന്‍ബാക്‌സി ലാബ്‌സ്, ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, എല്‍ ആന്‍ഡ് ടി, ജയപ്രകാശ് അസോസിയേറ്റ്‌സ്, എച്ച് യു എല്‍, ഐ ടി സി എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :